Yogi Adithyanath Govt Starts Process For Implementing CAA
പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടങ്ങള്‍ക്ക് യുപി സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ നല്‍കി. വ്യക്തിഗത വിവരങ്ങള്‍ ചോദിച്ചറിഞ്ഞുള്ള ഫോമുകള്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. യുപിയിലെ 15 ജില്ലകളില്‍ നിന്നായി 40,000 ത്തിലേറെ അഭയാര്‍ഥികളുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.